Peruvayal News

Peruvayal News

ജന ജീവിതം ദുസ്സഹമാക്കി, പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് ചടയമംഗലം -

ജന ജീവിതം ദുസ്സഹമാക്കി, പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് ചടയമംഗലം -


 മുമ്മൂല മുതൽ  ഐത്തില   വരെയുള്ള വിജനമായ മെയിൻ  റോഡ്  മേഖലയിൽ  മാംസാവശിഷ്ടങ്ങൾ  തള്ളുന്നതിനെതിരെ   കുറ്റക്കാരെ കണ്ട് പിടിക്കാൻ CCTV സംവിധാനം ഉടനെ സ്ഥാപിക്കാൻ പഞ്ചായത്ത്‌ മുന്നോട്ട് വരണം എന്ന ജനങ്ങളുടെ ആവശ്യം കണ്ടില്ലെന്നു നടിക്കുന്നത് ഇനിയും അധികാരികൾക്ക് ഭൂഷണമല്ല. പഞ്ചായത്തും  ആരോഗ്യവകുപ്പും  പോലീസും ഈ വിഷയത്തിൽ അടിയന്തിരമായി  ഇടപെട്ടില്ലെങ്കിൽ വലിയ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ മേഖലയിൽ  ഉടലെടുക്കും. 







അറവ് മാലിന്യങ്ങൾ കാരണം രാത്രികാലങ്ങളിൽ ഇത് വഴിയുള്ള യാത്ര അസാധ്യമാകും വിധം  തെരുവ് നായ ശല്യം ഇവിടെ രൂക്ഷമാണ്. നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത് അടുത്ത സമയത്താണ്. 

 കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതിനാൽ മാരക സാംക്രമിക രോഗങ്ങൾ ഏത് നിമിഷവും പടരാം എന്ന അവസ്ഥയാണ്. 

പ്രളയത്തിന് ശേഷം മറ്റൊരു ദുരന്തം കൂടി താങ്ങുവാൻ  നാടിനു കരുത്തില്ല. 

അത്തരം ഒരു ദുരന്തം ഉണ്ടാകാൻ ഇനിയും നമ്മൾ അനുവദിച്ചുകൂടാ.

അടിയന്തിരമായി ഈ വിഷയം പരിഹരിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ അഭ്യർഥിച്ചു.
Don't Miss
© all rights reserved and made with by pkv24live