Peruvayal News

Peruvayal News

ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണം:

ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണം:


ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പുവരുത്തുന്നതിനായി ജൈവവിഭവങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ശേഖരിക്കുന്ന വ്യകതികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണം.
ജൈവവിഭവങ്ങളുടെ വാണിജ്യോപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ പൂരിപ്പിച്ച് സംസ്ഥാന ജൈവവൈവിധ്യബോർഡിൽ സമർപ്പിക്കണം.  ബോർഡുമായി 2018-19 വർഷങ്ങളിൽ കരാറിലേർപ്പെട്ട സ്ഥാപനങ്ങൾ/ വ്യക്തികൾ ഈ കരാർ പുതുക്കുകയും മറ്റു സ്ഥാപനങ്ങൾ മുൻകൂർ അനുവാദത്തിനായി ബോർഡുമായി ബന്ധപ്പെടണം.  വിശദവിവരങ്ങൾക്ക് www.keralabiodiversity.org യിലെ 'എബിഎസ്' ഘടകം സന്ദർശിക്കുക.  കൂടുതൽ വിവരങ്ങൾക്കായി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി 4/1679(1), 43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം 3 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
Don't Miss
© all rights reserved and made with by pkv24live