Peruvayal News

Peruvayal News

ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം:

ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം:




കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.
2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്, യുവകലാകാര പുരസ്‌കാരം, ഡോക്യുമെന്ററി പുരസ്‌കാരം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പിന് നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും മുൻവർഷങ്ങളിൽ അക്കാദമിയുടെ അവാർഡിന് അർഹരായവരുമായ നാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം. 
2017, 2018 വർഷത്തെ യുവനാടൻ കലാകാരൻമാർക്കുള്ള അവാർഡിന് നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം.  അപേക്ഷിക്കാനുള്ള പ്രായപരിധി 18നും 40നും മദ്ധ്യേ.
വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം കലാകാരനാണെന്ന് തെളിയിക്കുന്ന കോർപ്പറേഷൻ/മുനിസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ബന്ധപ്പെടാനുള്ള പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉണ്ടാവണം.
നാടൻ കലകളെ ആധാരമാക്കി അരമണിക്കൂറിൽ കവിയാത്ത ഡോക്യുമെന്ററിക്കും കേരള ഫോക്‌ലോർ അക്കാദമി പ്രത്യേകപുരസ്‌കാരത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ മൂന്ന് സീഡികൾ, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ ബന്ധപ്പെടാനുള്ള പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉണ്ടാവണം.
അപേക്ഷകൾ ഒക്‌ടോബർ 15-ാം തീയതിക്കുള്ളിൽ സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി.ഒ.ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദ്ദേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:0497-2778090.
Don't Miss
© all rights reserved and made with by pkv24live