Peruvayal News

Peruvayal News

സൗജന്യ ഡയാലിസസ് യൂണിറ്റ് ഉദ്ഘാടനം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ നിർവഹിച്ചു .

സൗജന്യ ഡയാലിസസ് യൂണിറ്റ്  ഉദ്ഘാടനം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ നിർവഹിച്ചു .


ഒന്നരക്കോടി ചെലവില്‍  ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസസ് യൂണിറ്റ്  ഉദ്ഘാടനം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ നിർവഹിച്ചു . അഡ്വക്കേറ്റ് ബി സത്യൻ എം.എൽ.എ . അധ്യക്ഷത വഹിച്ച ചടങ്ങിൽ. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് സ്വാഗതവും. അഡ്വക്കേറ്റ് അടൂർപ്രകാശ് എം.പി മുഖ്യപ്രഭാഷണവും നടത്തി . ചടങ്ങിൽ സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ .എൻ .ആനന്ദ് കുമാർ മുഖ്യാതിഥിയായിരുന്നു ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവൻഅവൻ ചേരി രാജു. വാർഡ് കൗൺസിലർ കെ ശോഭന.താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആറ്റിങ്ങല്‍ നഗരസഭയും സായി ഗ്രാമവും സംയുക്തമായാണ് ഡയാലിസസ് യൂണിറ്റ് നിർമ്മിച്ചത്. വലിയകുന്ന് താലൂക്കാശുപത്രിയിൽ സായിട്രസ്റ്റ് 1.10 കോടിരൂപയും നഗരസഭയും ആശുപത്രിയും ചേർന്ന് 30 ലക്ഷവും ചെലവിട്ടാണ് സൗജന്യ ഡയാലിസിസ്‌ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഡയാലിസിസ് കേന്ദ്രത്തിനായി 2700 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം, കെട്ടിടത്തിലേക്കെത്തുന്നതിന് 35 മീറ്റർ നീളമുള്ള ചരിഞ്ഞവഴി, 30 ലക്ഷം രൂപ ചെലവിട്ട് ജർമ്മനിയിൽനിന്ന് ഇറക്കുമതി ചെയ്ത നാല് ഡയാലിസിസ് മെഷീൻ, ജലശുദ്ധീകരണശാല എന്നിവ സായിട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ ഒ.പി. വിഭാഗത്തിന്റെ മുകളിലത്തെ നിലയിലാണ് 2700 ചതുരശ്ര അടിയില്‍ പുതിയ യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് ഡയാലിസസ് യൂണിറ്റുകളും ആര്‍.ഒ യൂണിറ്റുകളും ഇതിനോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ഡയാലിസസ് പൂര്‍ണ്ണമായും സൗജന്യമാണ്. പ്രത്യേകം സജ്ജമാക്കിയിട്ടുള്ള രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പേരു നല്‍കുന്നവരില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയാകും സൗജന്യ സേവനം നല്‍കുക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ടാകും.24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ കഴിയുന്ന യൂണിറ്റുകളാണിവിടെയുള്ളത്. സൗജന്യ ഡയാലിസിസിനായി 85-പേർ ഇതിനോടകം രജിസ്റ്റർ ചെയ്തതായി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ് പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live