Peruvayal News

Peruvayal News

സാമൂഹിക പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷിച്ചു.

സാമൂഹിക പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷിച്ചു.


പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളി - ജയന്തി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി രാവിലെ 8.30ന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു. പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ, സഹകരണം ടൂറിസം ദേവസ്വവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ. സോമപ്രസാദ്  എം.പി, അഡ്വ. ബി. സത്യൻ  എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, നഗരസഭാ കൗൺസിലർ പാളയം രാജൻ, മറ്റ് രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു
.
Don't Miss
© all rights reserved and made with by pkv24live