ചൈല്‍ഡ് ലൈന്‍ സ്‌പെഷ്യല്‍ സിറ്റിങ്:
പ്രകൃതിക്ഷോഭത്തില്‍ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും പ്രയാസവും അനുഭവിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ സ്‌പെഷ്യല്‍ സിറ്റിങ് നിലമ്പൂര്‍ വിദ്യാനഗരറിലെ മജുമാഅ് ഓര്‍ഫനേജ് ചൈല്‍ഡ് കെയറില്‍ ഓഗസ്റ്റ് 28ന് രാവിലെ 10ന് നടക്കും. കുട്ടികളുടെ സ്‌കൂള്‍ മാറ്റം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നടപടികള്‍, സ്ഥാപന പ്രവേശനം, സ്‌പോണ്‍സര്‍ഷിപ്പ്, ഫോസ്റ്റര്‍ കെയര്‍ തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന്‍ പരിഗണിക്കും. സിറ്റിങില്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

