മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒഴിവ്:
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ സി.എസ്.എസ്.ഡി ടെക്‌നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമിക്കുന്നു. പ്രായം 45നു താഴെ. യോഗ്യത- എസ്.എസ്.എല്‍.സി ജയം, എന്‍.ടി.സി ഇന്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് / മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് ടെക്‌നോളജിയും ഗവ. അഗീകൃത സ്ഥാപനത്തില്‍ നിന്ന് സി.എസ്.ആര്‍ ടെക്‌നോളജിയില്‍ ഒരു വര്‍ഷത്തെ അപ്രെന്റീസ്ഷിപ്പ് കോഴ്‌സ്, മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ത്രിതീയതല ടീച്ചിങ് ആശുപത്രിയില്‍ നിന്നുള്ള രണ്ട് വര്‍ഷത്ത ഡിപ്ലൊമ / സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി.എസ്.എസ്.ഡി ടെക്‌നോളഝിയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി ഓഗസ്റ്റ് 27ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം

