സന്നദ്ധ സംഘടനകളെ ആദരിച്ചു
പ്രളയസമയത്ത് സേവനം ചെയ്ത സന്നദ്ധ സംഘടനകളെ രണ്ടാം വാർഡ്(വെട്ടുപാറ) മെമ്പർ ആദരിച്ചു. വെട്ടുപാറയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ കെ പി സഈദ് അധ്യക്ഷൻ ആയിരുന്നു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ ഹമീദ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അസ്‌ലം മാസ്റ്റർ, സമദ് പൊന്നാട്, കെ ഇ മുഹമ്മദ് ഹാജി, പി കെ അസീസ് മാസ്റ്റർ, കെ ടി അസീസ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, ഇ എം അഹമ്മദ് കുട്ടി മൗലവി, റസാഖ് മാസ്റ്റർ, നവാസ് ഷെരീഫ്, സുബ്രമണ്യൻ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു പി കെ നൗഷാദ്, അബ്ദുൽ വാരിസ്, സവാദ്, അനീസ്, റാഫി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ വി കുഞ്ഞാൻ സ്വാഗതവും, ശംസുദ്ധീൻ നന്ദിയും പറഞ്ഞു.
സി എച്ച് സെന്റർ
മൈത്രി വെട്ടൂപാറ
വൈറ്റ് ലൈൻ വെട്ടുപാറ
എക്സാറ്റ് എടശേരിക്കടവ്
അൽ ഹിലാൽ ക്ലബ്ബ് ഇരട്ടമുഴി എന്നീ ക്ലബ്ബുകളെയാണ് ആദരിച്ചത്.

