ഓണം വാരാഘോഷം: സുരക്ഷാക്യാമറകൾ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു:
കേരള സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2019ലെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ സുരക്ഷാക്രമീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ ഉൾപ്പടെയുള്ള സുരക്ഷാ മേഖലകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നു. സെപ്തംബർ എട്ടു മുതൽ 16 വരെയുള്ള കാലയളവിൽ 10 വീഡിയോ ക്യാമറകളും 100 സിസിറ്റിവി ക്യാമറകളും 20 പബ്ലിക് അഡ്രസ് സിസ്റ്റവും താത്ക്കാലികാടിസ്ഥാനത്തിൽ സ്ഥാപിക്കും. ഈ പ്രവൃത്തി ഏറ്റെടുത്ത് നടത്താൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ആഗസ്റ്റ് 31ന് വൈകിട്ട് 4ന് മുമ്പ് തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ സമർപ്പിക്കണം.

