Peruvayal News

Peruvayal News

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മിഷന്റെ കാര്യാലയത്തിൽ രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ


കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മിഷന്റെ കാര്യാലയത്തിൽ  രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ




കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മിഷന്റെ കാര്യാലയത്തിൽ ഒക്‌ടോബറിൽ ഒഴിവു വരുന്ന രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ ജോലി നോക്കുന്ന സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വകുപ്പു തലവൻ മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം എന്ന വിലസത്തിൽ ആഗസ്റ്റ് 31ന് മുമ്പ് അയക്കണം. ഫോൺ: 0471-2743782.
Don't Miss
© all rights reserved and made with by pkv24live