പ്രളയ ദുരിതബാധിതരെ നെഞ്ചോട് ചേര്‍ത്ത് മൈത്രി വെട്ടുപാറ
മഹാപ്രളയത്തിന്‍റെ കെടുതികളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് മുഴുവന്‍സമയ സേവനം കാഴ്ച്ച വെച്ച് വീണ്ടും ജനമനം കീഴടക്കുകയാണ് മൈത്രി വെട്ടുപാറ എന്ന കൂട്ടായ്മ. എണ്ണിയാലൊടുങ്ങാത്ത സേവന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ച്ച വെച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത്പകര്‍ന്ന് നാട്ടുകാരും ഒപ്പത്തിനൊപ്പമുണ്ട്. കുടിവെള്ള വിതരണം, ഭക്ഷണ കിറ്റ് വിതരണം, ക്ലീനിംഗ് കിറ്റ് വിതരണം, കിണര്‍ വൃത്തിയാക്കല്‍, പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് മൈത്രി വെട്ടുപാറ നടപ്പാക്കിയത്
മൈത്രി വെട്ടുപാറ പ്രളയദുരന്ത മുഖത്ത് നടത്തിയ സന്നദ്ധ സേവനങ്ങൾ
കുടിവെള്ള വിതരണം
5000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ ഒരോ ദിവസങ്ങളിലും 18000 ലിറ്റർ വെള്ളം വീടുകളിലും മറ്റും 10 ദിവസം വിതരണം ചെയ്തു.
500ഭക്ഷ്യ കിറ്റ് വിതരണംചെയ്തു
പ്രളയ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുമായി ബന്ധപ്പെട്ട് അതതു പ്രദേശത്തെ ഏറ്റവും ദരിദ്രരായ ആളുകളെ കണ്ടെത്തി അവർക്ക് വേണ്ട ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു നൽകി.
1: മാവൂർ പഞ്ചായത്തിലെ താത്തൂർ എന്ന പ്രദേശത്തെ വാർഡ് മെമ്പർ ക്ലബ്ബുമായി ബന്ധപ്പെട്ടതിനു അടിസ്ഥാനത്തിൽ ഇവിടങ്ങളിലേക്ക് 150 ഭക്ഷ്യവിഭവങ്ങൾ ക്ലീനിങ് ആവശ്യമായ മെറ്റീരിയലുകൾ എന്നിവ വിതരണം ചെയ്തു.
2: പ്രളയം ഏറ്റവും നാശം വിതച്ച വാഴക്കാട് പഞ്ചായത്തിലെ ജനപ്രതിനിധികൾ വിവിധ യൂത്ത് ക്ലബ്ബുകൾ ഇവരെയൊക്കെ ബന്ധപ്പെട്ട് അവർ നൽകിയ ലിസ്റ്റ് അടിസ്ഥാനത്തിൽ നൂറിൽപരം കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവ കിറ്റുകൾ വിതരണം ചെയ്തു.
3: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി എന്ന പ്രദേശത്തും മൈത്രി ക്ലബ് അവിടുത്തെ സാഹചര്യം മനസ്സിലാക്കി അർഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവർക്ക് വേണ്ട 150ലതികം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
4: മൈത്രി ക്ലബ്ബുമായി ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശമായ കീഴുപറമ്പ് പഞ്ചായത്തിലെ കുനിയിൽ-കീഴുപറംബ് എന്നിവിടങ്ങളിലെ ഉൾ പ്രദേശത്ത് വീടുകളിൽ നേരിട്ട് ചെന്ന് ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു നൽകി,
5: കാവനൂർ പഞ്ചായത്തിലെയും എടവണ്ണ പഞ്ചായത്തിലെയും അതിർത്തി പ്രദേശമായ വികെ പടി എന്ന സ്ഥലത്ത് ഇതുവരെ ഭക്ഷ്യവിഭവങ്ങളും ലഭ്യമായിട്ടില്ല എന്ന് നമ്മുടെ ഈ ഗ്രൂപ്പിലെ ഒരംഗം തന്നെ നേരിട്ട് പറഞ്ഞതിനെ അടിസ്ഥാനത്തിൽ ആ പ്രദേശവുമായി ബന്ധപ്പെട്ട അതിൻറെ നിജസ്ഥിതി മനസ്സിലാക്കി ക്ലബ്ബിൻറെ (Lucky Star alungaparamb ) ഭാരവാഹിയും അവിടത്തെ നാട്ടുകാരുടെയും സഹകരണത്തോടെ ആ പ്രദേശത്തു മൈത്രി പ്രവർത്തകർ നേരിട്ടെത്തി മുപ്പതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
കൂടാതെ,
മൈത്രി വെട്ടുപാറ ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞു ഓഫീസിൽ നേരിട്ട് നേരിട്ടുവന്നവരും അനേകമാണ്. അനുഭാവപൂർവ്വം അവർക്ക് വേണ്ട കിറ്റുകളും കൊടുക്കാൻ സാധിച്ചു
ആലപ്പുഴ പൊന്നാട് മഹല്ല് നിവാസികളുടെ സഹായഹസ്തമാണ് മൈത്രി വിതരണം ചെയ്തത്
ക്ളീനിംഗ് കിറ്റ് വിതരണം
ഈ പ്രളയത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം നേരിടേണ്ടിവന്ന ഒന്നായിരുന്നു മലിനജലം കയറി ചളികളാൽ വൃത്തിഹീനമായ വീടുകളും റോഡുകളും അങ്ങാടികളും വൃത്തിയാക്കുക എന്നുള്ളത്.
അതിനുവേണ്ട ക്ലീനിങ് കിറ്റുകൾ യുടെ അപര്യാപ്തത മനസ്സിലാക്കി വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് വിവരം നൽകിയതിന് ശ്രമഫലമായി എറണാകുളം ആലുവയിൽ ഉള്ള ഒരു വ്യക്തി അദ്ദേഹത്തിൻറെ വ്യക്തി ബന്ധങ്ങളും സ്വാധീനവും വെച്ച് ഒരു എസ്‌യുവി കാർ നിറയെ ക്ലീനിങ് സാമഗ്രികളുമായി വെട്ടുപാറയിൽ വന്ന് മൈത്രി ക്ലബ്ബിനെ ഏൽപ്പിക്കുക ഉണ്ടായി..
ഈ വിവരം വിവിധ ക്ലബ്കളെയും യൂത്ത് കോഡിനേറ്റർ മാരെയും അറിയിച്ചു ക്ളീനിംഗ് നു ആവശ്യമായ സാമഗ്രികൾ മൈത്രി ക്ലബ്ബിൻറെ അടുക്കൽ ഉണ്ടെന്നും അവശ്യക്കാർ ബന്ദപ്പെടണമെന്നും വിവരം നൽകി,
അതിന്റെ ഫലമായി മൈത്രി യുമായി ബന്ധപ്പെട്ട നിരവധി ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും എൻഎസ്എസ് വളണ്ടിയേഴ്സ്നും ഇതുവഴി ക്ലീനിങ് കിറ്റുകൾ ലഭ്യമാക്കാൻ സാധിച്ചു..
കിണർ വൃത്തിയാക്കൽ
വെള്ളം കയറി മലിനജലം നിറഞ്ഞ കിണറുകൾ
ചാലിയാറിലെ ജലനിരപ്പ് കുറഞ്ഞത് മുതൽ ചീക്കോട് പഞ്ചായത്തിലെയും കീഴുപറമ്പ് പഞ്ചായത്തിലെയും അറുപതോളം കിണറുകളാണ് മൈത്രി വളണ്ടിയർ വിങിലെ പരിശീലനം സിദ്ധിച്ച പത്ത് പേർ ചേർന്ന് വൃത്തിയാക്കിയത്.
ഇതിനുവേണ്ട ഇന്ധനവും മറ്റും നാട്ടുകാരുടെ സഹകരണത്തോടെ കണ്ടെത്തി...
പ്രവർത്തിച്ചു
പ്രളയ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായസഹകരണങ്ങൾ ഇനിയും ആവശ്യമുള്ളവർ മൈത്രി വെട്ടുപാറയുമായി ബന്ധപ്പെടുക. ഞങ്ങളാൽ കഴിയുന്ന പോലെ ഒപ്പം നിൽക്കാൻ സന്നദ്ധരാണ്.
മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്
വെട്ടുപാറ
ചീക്കോട് (PO)
മലപ്പുറം
☎
9633145065
9744193913
9846821259






