കവളപ്പാറ: കാണാതായവരെ കണ്ടെത്താൻ
തിരച്ചിൽ ഊർജിതമാക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം : കവളപ്പാറ ദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിന് ബന്ധുക്കളുമായി ആലോചിച്ച് തിരച്ചിൽ ഊർജിതമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ഭുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് എത്രയും വേഗം ധനസഹായം ലഭ്യമാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ ഡോ.കെ.മോഹൻ കുമാറും പി. മോഹനദാസും ആവശ്യപ്പെട്ടു. കവളപ്പാറയിലെ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കമ്മീഷൻ ജില്ലാ കളകടർക്കാണ് നിർദ്ദേശം നൽകിയത്.
കവളപ്പാറയിലെ ദുരിത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്തമാണെന്ന പരാതി പരിശോധിച്ച് ആവശ്യമായ നിർദ്ദേശം സർക്കാരിന് നൽകുമെന്ന് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിനുള്ള ധനസഹായം ഇതുവരെ കിട്ടിയില്ലെന്ന പരാതി സർക്കാർ പരിശോധിക്കണം.
കവളപ്പാറയിൽ ദുരന്തമുണ്ടായ സ്ഥലത്തിന്റെ അപകട സാധ്യതയെ കുറിച്ച് ജിയോളജിക്കൽ സർവേ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പൊതുജനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും ലഭ്യമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് പരസ്യമാക്കണമെന്ന ആവശ്യം കമ്മീഷനെ കണ്ട ജനങ്ങളാണ് ഉന്നയിച്ചത്.
കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ മേഖലകൾ വെള്ളിയാഴ്ചയാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ ഡോ. കെ മോഹൻ കുമാറും പി. മോഹനദാസും സന്ദർശിച്ചത് .
കവളപ്പാറ, പാതാർ, ദുരിതബാധിതർ താമസിക്കുന്ന പൂതാനം സെന്റ് ജോർജ് പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തി. തുടർന്ന് പോത്തുകൽ പഞ്ചായത്തിലെത്തിയ കമ്മീഷൻ ജന പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ജ�
