Peruvayal News

Peruvayal News

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിലേക്ക് സമാനതസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസ്, തിരുവനന്തപുരത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിലേക്ക് സമാനതസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു വിഭാഗത്തിലും രണ്ട് വീതം ഒഴിവുകളുണ്ട്. യു.ഡി.സി തസ്തികയ്ക്ക് രണ്ട് വർഷത്തെയും എൽ.ഡി.സി തസ്തികയിൽ കുറഞ്ഞത് അഞ്ച് വർഷത്തെയും പ്രവൃത്തിപരിചയം ആവശ്യമാണ്. താത്പര്യമുളളവർ മേലധികാരികളുടെ സമ്മത പത്രവും, കെ.എസ്.ആർ(ഭാഗം 1) ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റും ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സെപ്തംബർ 16ന് വൈകിട്ട് നാല് വരെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, സ്റ്റാച്യൂ, തിരുവനന്തപുരം-695001 എന്ന വിലാസത്തിലോ  keralasportscouncil@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സ്വീകരിക്കും.


Don't Miss
© all rights reserved and made with by pkv24live