ജ്യൂസ്, ശീതളപാനീയം, ചായ, കാപ്പി തുടങ്ങിയവയിലെല്ലാം പലതരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പലതിനും മരുന്നുമായി പ്രതിപ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്. കുട്ടികള്‍ക്ക് വെള്ളത്തില്‍ മധുരം കലര്‍ത്തിയോ ജ്യൂസ് വളരെ ചെറിയ അളവില്‍ ചേര്‍ത്തോ ഉപയോഗിക്കാം. മരുന്ന് ലയിക്കാനും ആഗിരണം ചെയ്യാനും വെള്ളം അത്യാവശ്യമാണ്. ഗുളികകള്‍, ക്യാപ്സൂളുകള്‍ തുടങ്ങി ഖരരൂപത്തിലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ വെള്ളം നിര്‍ബന്ധമായും കുടിക്കണം. ദ്രാവകരൂപത്തിലുള്ള മരുന്ന് കഴിക്കുമ്പോളും അല്‍പം വെള്ളം കുടിക്കണം. സാധാരണ ഊഷ്മാവിലുള്ള ശുദ്ധജലമാണ് നല്ലത്. ഏറെ ചൂടുള്ളതും അധികം തണുത്തതുമായ വെള്ളം ഉപയോഗിക്കുന്നത് മരുന്നിന്റെ ഗുണം കുറയ്ക്കും.

