പൊട്ടിച്ചിരിപ്പിച്ച് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഒഫീഷ്യല്‍ ട്രെയിലര്‍.
പൊട്ടിച്ചിരിപ്പിച്ച് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഒഫീഷ്യല്‍ ട്രെയിലര്‍. ചിരിക്കൂട്ടുമായി സിദ്ധിഖും സലിം കുമാറും ട്രെയിലറിലുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ അച്ഛനും മകനുമായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. മകന്‍ ഇട്ടിമാണി തൃശ്ശൂരില്‍ ഇട്ടിമാണി കേറ്ററിംഗ് സര്‍വ്വീസ് നടത്തുകയാണ്. ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകി. ഹണിയുടെ കഥാപാത്രം ലണ്ടനില്‍ നഴ്‌സാണ്. ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

