പ്രളയം :വ്യാപാരികളുടെ പ്രശ്‌നം കേള്‍ക്കാന്‍ ജില്ലാ പഞ്ചായത്ത്:
മലപ്പുറം ജില്ലയിലെ ചെറുകിട വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും പ്രളയം മൂലം നഷ്ടം നേരിട്ട സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായികളുടെ യോഗം ബ്ലോക്ക് അടിസ്ഥാനത്തില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ അറിയിച്ചു. ഇതിനായി ജില്ലാപഞ്ചായത്ത് ഭരണ സമിതി രൂപീകരിച്ച സബ്കമ്മിറ്റി യോഗം ചേര്‍ന്ന് നടപടികള്‍ ആസൂത്രണം ചെയ്തു.
വിവിധ ബ്ലോക്കുകളിലെ യോഗ തീയതികള്‍ ചുവടെ ചേര്‍ക്കുന്നു. ബ്‌ളോക്ക് തീയതി, പരിപാടി നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍.
🔹നിലമ്പൂര്‍ വണ്ടൂര്‍ കാളികാവ് ആഗസ്ത് 28 രാവിലെ 11.00 മണിക്ക് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്.
🔹അരീക്കോട് കൊണ്ടോട്ടി ആഗസ്ത് 29. രാവിലെ 11.00 മണിക്ക് അരീക്കോട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.
🔹മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം, വേങ്ങര ആഗസ്ത് 31 രാവിലെ 11 മണി. ജില്ലാ പഞ്ചായത്ത് ഹാള്‍.
🔹തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ ,പൊന്നാനി, ആഗസ്ത് 31 രാവിലെ 11 മണി -പെരുമ്പടപ്പ്-തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, യൂണിറ്റ് മേഖലയിലെ അംഗീകൃത വ്യാപാരി വ്യവസായികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.

