സംസ്കാരസമ്പന്നവും, ഹൃദ്യവുമായ പെരുമാറ്റം ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രഭാവം വർദ്ധിപ്പിക്കുന്ന ഒന്നാണ്.
ആകർഷകമായ നല്ല പെരുമാറ്റത്തോളം മികച്ചൊരു വിത്യസ്തത വേറെയില്ല.
മധുരമുള്ള വാക്കുകളും ചടുലമായ പ്രവർത്തനങ്ങളുമായിരിക്കട്ടെ നമ്മുടേത്.
സാംസ്കാരിക ഉന്നതിയുള്ള ഒരു വ്യക്തിത്വത്തിൽ നിന്ന് മാത്രമേ സാംസ്കാര സമ്പന്നമായ പെരുമാറ്റവും ഉണ്ടാകൂ...
നിൽപ്പിലും, നോക്കിലും, നടപ്പിലുമുള്ള പ്രസരിപ്പ് നമുക്ക് ആത്മവിശ്വാസമേകുന്നതോടൊപ്പം ചുറ്റിനും ഊർജ്ജം പകരുന്നു.
