സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ ഇനിമുതല്‍ ഇവേക്കന്‍സി സോഫ്റ്റ്‌വെയറിലൂടെ വേഗത്തിലാക്കും . ഇതിനായി പിഎസ്‌സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നത് പൂര്‍ണമായും ഇവേക്കന്‍സി സോഫ്റ്റ്‌വെയറിലൂടെയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി . സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ സംവിധാനത്തിലൂടെ ആയിരിക്കണം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
നിലവിലുള്ള രീതിയില്‍ നിന്നും മാറി സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം . ഈ സോഫ്റ്റ്‌വെയര്‍ വഴി ഒഴിവു റിപ്പോര്‍ട്ട് ചെയ്യാന്‍ 2018 ജനുവരി ഒന്നിന് തീരുമാനം എടുത്തിരുന്നുവെങ്കിലും അത് നടപ്പിലായില്ലനിലവില്‍ തപാല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ വഴിയാണ് ഒഴിവുകള്‍ പിഎസ്‌സിയെ അറിയിക്കുന്നത്. പല റാങ്ക് ലിസ്റ്റുകളും നിലവിലുണ്ടെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതിനാല്‍ കാര്യമായ നിയമനങ്ങള്‍ നടക്കാതെ പലപ്പോഴും റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയാണ് ചെയ്യുന്നത്.
പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സുതാര്യതയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ . മാത്രമല്ല ഒഴിവുകള്‍ അപ്‌ലോഡ് ചെയ്യുമ്ബോള്‍ തന്നെ അതു പിഎസ്‌സിക്ക് അറിയാനും സാധിക്കും . ഇങ്ങനെ വരുന്നതോടെ അതേ വേഗതയില്‍ തന്നെ നിയമന ശിപാര്‍ശ നല്‍കാന്‍ പി.എസ്.സിക്ക് കഴിയും .
