Peruvayal News

Peruvayal News

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയ മണൽ ലേലം

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം-1  എന്നീ സ്ഥലങ്ങളില്‍ ശേഖരിച്ചിരിക്കുതുമായ മണലിന്റെ ഇ-ലേലം ആഗസ്റ്റ് 30, സെപ്തംബര്‍ 17, 30, ഒക്ടോബര്‍ 10, 25 എന്നീ  തീയതികളില്‍ നടക്കും. 1000 ക്യുബിക് മീറ്റര്‍  മണല്‍ വീതമുള്ള ഓരോ ലോട്ടുകളിലായാണ് ലേലം നടക്കുക.  ആകെ 57 ലോട്ടുകളിലായി നടക്കുന്ന ലേലത്തില്‍ 29 എണ്ണത്തിന്റെ ലേലം രാവിലെയും 28 എണ്ണത്തിന്റേത് ഉച്ചക്കു ശേഷവും നടക്കും. കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും ലാന്‍സ്‌കേപ്പിംഗിനും ഈ മണല്‍ അനുയോജ്യമാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍, നിരതദ്രവ്യം കെട്ടിവെയ്ക്കല്‍ തുടങ്ങിയ ഇ-ലേല നടപടികള്‍ക്ക് ഇതിനായി നിയോഗിച്ചിട്ടുള്ള ഏജന്‍സിയായ എം.എസ്.റ്റി.സി.യുമായി ബന്ധപ്പെടാവുന്നതാണ്( ഫോണ്‍ 0471 2529137) . കൂടുതല്‍ വിവരങ്ങള്‍ എം.എസ്.റ്റി.സി.യുടെ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ നിന്നോ റാന്നി വനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് (ഫോണ്‍ നമ്പര്‍-04735-227558), ഗൂഡ്രിക്കല്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (ഫോണ്‍: 04735-279063) നിന്നോ അറിയാവുതാണ്.


Don't Miss
© all rights reserved and made with by pkv24live