Peruvayal News

Peruvayal News

എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു:

എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു:

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളി ടെക്‌നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് 6,000 രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളു. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാന ത്തിലായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 23. കൂടുതൽ വിവരങ്ങൾക്ക് 0471-2302090, 2300524.


Don't Miss
© all rights reserved and made with by pkv24live