യുഎഇയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു
യുഎഇയിലെ ഇന്ത്യയുടെ അടുത്ത സ്ഥാനപതിയായി പവൻ കപൂറിനെ നിയമിച്ചു. 2016-മുതൽ യുഎഇയിൽ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ടിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകരക്കാരനായാണ് പവൻ കപൂറിനെ നിയമിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.
1990-കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പവൻ കപൂർ കഴിഞ്ഞ മൂന്ന് വർഷം ഇസ്രായേലിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. റഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങളിലും ഇന്ത്യൻ നയതന്ത്രജ്ഞനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

