Peruvayal News

Peruvayal News

ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടി

ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.   പി.കെ കുഞ്ഞാലിക്കുട്ടി



പെരുവയൽ : ജനങ്ങൾക്ക് പിണറായി സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തൊഴിലിനു വേണ്ടി കാത്തു നിൽക്കുന്ന യുവാക്കൾക്ക് സർക്കാറിൽ ഒരു പ്രതീക്ഷയുമില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്ഥാവിച്ചു. കുന്ദമംഗലം ബ്ലോക്ക് പുവ്വാട്ടു പറമ്പ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി നസീബാ റായിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പുവ്വാട്ടുപറമ്പിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം .





പ്രളയ വറുതിയിലകപ്പെട്ട്  കഷ്ടപ്പെടുന്ന കേരളത്തിന്റെ സമ്പത്ത് മുഴുവൻ സമ്പത്തു മാർക്ക് ശമ്പളം കൊടുത്ത് തീർക്കുകയാണ്  ക്യാബിനറ്റ് റാങ്ക് ആണ് സമ്പത്തിന് നൽകിയത് ,  അത് കൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിതിയിലേക്ക് ആളുകൾ പണം നൽകുന്നില്ലെന്നും അദ്ധേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ആവശ്യമില്ലാതെ തലയിട്ട് വലിയ പരാജയം ഏറ്റ് വാങ്ങിയ സി.പി.എമ്മിനെ ജനങ്ങൾക്ക് മടുത്തെന്നും ഇനി വരാനുള്ളത് യു.ഡി എഫിന്റെ കാലമാണെന്നും ജനങ്ങൾ അതിന് കാത്തിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി എഫിന്റെ വികസനത്തിന്റെ ഗ്രാഫ് അറിയണമെങ്കിൽ ഓരോ അഞ്ച് വർഷ ഭരണവും താരതമ്യം ചെയ്താൽ മതി യെന്നും അദ്ധേഹം സൂചിപ്പിച്ചു.


എ ഐ സി സി സെക്രട്ടറി 

ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.  എം.സി  സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.   .ഡി .സി .സി പ്രസിഡണ്ട് ടി സിദ്ധീഖ് ,കെ മൂസ മൗലവി ,ചോലക്കൽ രാജേന്ദ്രൻ ,ഖാലിദ് കിളി മുണ്ട ,ദിനേശ് പെരുമണ്ണ ,മൊയ്തീൻ മാസ്റ്റർ ,സി മാദവദാസ് ,എം.സി സൈനുദ്ധീൻ  എ ഷിയാലി ,കെ.കെ ബഷീർ ,ശിവദാസൻ നായർ ,എ.ടി ബഷീർ ,  വൈ.വി ശാന്ത ,  ടി.പി മുഹമ്മദ് ,പൊതാത്ത് മുഹമ്മദ് ഹാജി ,രവി കുമാർ പനോളി , പി.കെ ശറഫുദ്ധീൻ ,ജാഫർ മാസ്റ്റർ ,എടക്കുനി അബ്ദുറഹ്മാൻ ,സി .എം സദാശിവൻ ,എൻ അബൂബക്കർ ,മുജീബ് റഹ്മാൻ ഇടക്കണ്ടി ,ഉനൈസ് പെരുവയൽ ,അനീഷ് പാലാട്ട് ,പി.സി അബ്ദുൽ കരീം ,സലീം കരിമ്പാല ,നസീബ റായി സംസാരിച്ചു.


ചിത്രം .. കുന്ദമംഗലം ബ്ലോക്ക് പുവ്വാട്ടുപറമ്പ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തുന്നു.
Don't Miss
© all rights reserved and made with by pkv24live