Peruvayal News

Peruvayal News

കഞ്ഞിക്കുഴിയിലെ ദുരിതബാധിത മേഖലകളില്‍ ഭൗമവിദഗ്ദ്ധര്‍ പരിശോധന നടത്തി

കഞ്ഞിക്കുഴിയിലെ ദുരിതബാധിത മേഖലകളില്‍ ഭൗമവിദഗ്ദ്ധര്‍ പരിശോധന നടത്തി
ഇടുക്കി: മഴക്കെടുതിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംഭവിച്ച ജില്ലയിലെ വിവിധ മേഖലകളില്‍ ജിയോളജിക്കല്‍ വിഭാഗം  പരിശോധനകള്‍ നടത്തി.  രണ്ടു പേരടങ്ങുന്ന അഞ്ചംഗ സംഘമാണ് ജില്ലയില്‍ പരിശോനകള്‍ നടത്തുന്നത്. ഓരോ ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമാണ് ടീമിലുള്ളത്. ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി വില്ലേജില്‍  മണ്ണിടിച്ചിലും ഉരുളും പൊട്ടലുമുണ്ടായ ചേലച്ചുവട്, ചുരുളി, പെരിയാര്‍വാലി, കീരിത്തോട് എന്നിവിടങ്ങളിലാണ് സംഘം വെള്ളിയാഴ്ച സന്ദര്‍ശനം നടത്തിയത്. ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ വാസയോഗ്യമാണോയെന്ന് പരിശോധിക്കുകയാണ് പ്രാഥമിക ലക്ഷ്യം.
ഉരുള്‍പൊട്ടല്‍ മേഖലകളിലെ ഭൂപ്രകൃതിയുടെ ചെരിവ്, മേഖലയിലെ ജലസാന്നിദ്ധ്യം, മണ്ണിന്റെ ഘടന, വീടുകള്‍ക്കുണ്ടായ വിള്ളല്‍ എന്നിവയും സംഘം പരിശോധിച്ചു. പഞ്ചായത്തില്‍ ഭാഗികമായി നാശനഷ്ടമുണ്ടായതും അപകട ഭീഷണിയുള്ളതുമായ ചേലച്ചുവട് കട്ടിംഗ്,ചുരുളി, കത്തിപ്പാറ, അട്ടിക്കുളം പ്രദേശങ്ങളിലെ 20ഓളം വീടുകള്‍, ചുരുളിപാലം,നാശനഷ്ടമുണ്ടായ റോഡുകള്‍എന്നിവയും സംഘം പരിശോധിച്ചു.


Don't Miss
© all rights reserved and made with by pkv24live