Peruvayal News

Peruvayal News

ഇന്ത്യൻ ബഹിരാകാശയാത്രികര്‍ക്ക് റഷ്യ പരിശീലനം നല്‍കും

ഇന്ത്യൻ ബഹിരാകാശയാത്രികര്‍ക്ക് റഷ്യ പരിശീലനം നല്‍കും


മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം- ഗഗൻയാനിൽ പങ്കെടുക്കുന്ന ബഹിരാകാശയാത്രികർക്ക് റഷ്യ പരിശീലനം നൽകും. നവംബർ മാസത്തോടെ നാല് ഇന്ത്യൻ ബഹിരാകാശ യാത്രികർ പരിശീലനത്തിനായി റഷ്യയിലേക്ക് തിരിക്കും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗൻയാൻ.
യൂറി ഗഗാറിൻ കോസ്മനോട്ട് ട്രെയിനിങ് കേന്ദ്രത്തിൽ 15 മാസമായിരിക്കും ഇവർക്ക് പരിശീലനം ലഭിക്കുക. തുടർന്ന് ഇവർക്ക് ഇന്ത്യയിലും ആറു മുതൽ എട്ടുമാസം വരെ പരിശീലനം നൽകും. 2022 ഓടെയാകും ഇന്ത്യ ഗഗൻയാൻ നടപ്പാക്കുക.

ഇന്ത്യൻ ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കുന്നതിനുള്ള കരാർ റഷ്യയുടെ സ്പേസ് ഏജൻസി റോസ്കോസ്മോസിന്റെ ഉപസ്ഥാപനമായ ഗ്ലാവ്കോസ്മോസുമായി ഐ എസ് ആർ ഒ ഒപ്പിട്ടു. ഗഗൻയാൻ പദ്ധതിയിലെ വർധിച്ചുവരുന്ന ഇന്ത്യ-റഷ്യ സഹകരണം പരിഗണിച്ച് മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ഐ എസ് ആർ ഒയുടെ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
Don't Miss
© all rights reserved and made with by pkv24live