തീവണ്ടികളില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്തവര്‍ മൂന്ന് വര്‍ഷത്തിനിടെ പിഴയൊടുക്കിയത് 1,377 കോടി
ടിക്കറ്റെടുക്കാതെ കള്ള യാത്രചെയ്യുന്നവരെ പിടികൂടി പിഴ ഈടാക്കുന്നതിലൂടെ റെയിൽവെയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ വൻ വർധന.
2016 നും 2019നുമിടെ റെയിൽവേയ്ക്ക് ഇത്തരത്തിൽ ലഭിച്ചത് 1377 കോടിരൂപ.
വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് റെയിൽവെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കള്ളവണ്ടി കയറിയവരിൽനിന്ന് ഇടാക്കുന്ന പിഴയിലൂടെ ലഭിക്കുന്ന വരുമാനം 31 ശതമാനം വർധിച്ചുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
