പ്രളയത്തെ അതിജീവിക്കാൻ മാവൂരിന് കൊയിലാണ്ടി എൻ എസ് എസിന്റെ കൈത്താങ്ങ്
കോഴിക്കോട് കൊയിലാണ്ടി ക്ലസ്റ്ററിലെ വിവിധ എൻ എസ് എസ് യൂണിറ്റുകൾ ശേഖരിച്ച ഒരു പിക്ക് അപ്പ് നിറയെ രണ്ടുലക്ഷത്തോളം വിലവരുന്ന ഭക്ഷ്യ ഭക്ഷ്യേതര സാധനങ്ങളുമായി മാവൂർ മേഖലയിലെ പ്രളയബാധിതർക്കു കൈതാങ്ങാവാൻ എത്തി, മാവൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. എൻ എസ് എസ്, സോഷ്യൽ വർക്ക് വിദ്യാർഥികൾ വരും ദിവസങ്ങളിൽ ഇവ അർഹരായവർക്ക് കൈമാറും. ചേളന്നൂർ എസ് എൻ ട്രസ്റ്റ് എൻ എസ് എസ് യൂണിറ്റ് ശേഖരിച്ച 7000/- രൂപ മാവൂർ ക്ലസ്റ്റർ കൺവീനർ മിനി എ പി വളണ്ടിയറിൽ നിന്നും ഏറ്റു വാങ്ങി ജില്ലാ കൺവീനർ എസ് ശ്രീചിത്, കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ പി അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
പ്രോഗ്രാം ഓഫീസർമാരായ ഷീബ ടി.എം ,ലജിന വി.എൽ, ബീന പി.കെ. ,സതീശൻ കെ.കെ എന്നിവരും വളണ്ടിയർ പ്രതിനിധികളും അടങ്ങിയ സംഘം നേരിട്ടാണ് സഹായം എത്തിച്ചത്....



