Peruvayal News

Peruvayal News

ഊരുകൾക്കു സാന്ത്വനവുമായി . എൻ എസ് എസ് മാവൂർ ക്ലസ്റ്റർ വയനാട്ടിലേക്ക്

ഊരുകൾക്കു  സാന്ത്വനവുമായി . എൻ  എസ്  എസ്  മാവൂർ  ക്ലസ്റ്റർ  വയനാട്ടിലേക്ക് 


പ്രളയത്തെ  അതിജീവിക്കാൻ   ഇല്ലിത്താഴത്തിന് കൂട്ടായി    ഹയർ  സെക്കന്ററി  വിഭാഗം   നാഷണൽ  സർവീസ്  സ്കീം   കോഴിക്കോട്   മാവൂർ ക്ലസ്റ്ററിന്റെ  കൂട്ടായ്മ 




വയനാട്ടിലെ  ഇല്ലത്തുവയലിലെ ഊരുകൾക്ക് കൂട്ടായാണ്   എൻ എസ് എസ് മാവൂർ ക്ലസ്റ്ററിലെ  വളണ്ടിയർമാർ  എത്തിയത്. 
കബനീ നദിയുടെ പ്രളയ താണ്ഡവത്തിനു  ഇരയായ   വയനാട്ടിലെ ഇല്ലത്ത് വയൽ വാസികൾക്കാണ്  വളണ്ടിയർമാർ  കൂട്ടായത് 




 കോഴിക്കോട് മാവൂർ ക്ലസ്റ്ററിലെ എല്ലാ എൻ എസ് എസ് യൂണിറ്റുകളും  ഒത്തുചേർന്നു  ഭക്ഷ്യവസ്തുക്കൾ,കിടക്കകൾ   സാനിറ്ററി  കിറ്റുകൾ,മെഴുകുതിരി, തീപ്പെട്ടി,  ബ്രഷ്, പേസ്റ്റ്    ബെഡ്ഷീറ്റുകൾ,  കുട്ടികൾക്കും  മുതിർന്നവർക്കുമുള്ള   പുതു  വസ്ത്രങ്ങൾ,  തോർത്തുമുണ്ടുകൾ,  പഠനോപകരണങ്ങൾ  എന്നിവയെല്ലാം സാധ്യമായി..ഇവയെല്ലാം   വളണ്ടിയർമാർ  നേരിട്ട്    ഊരിലെ  പണിയകോളനിയിലെ   വീടുകളിലെത്തിച്ചു . ഇനിയും  ഒരുപാടുസഹായം  എത്തേണ്ട  പ്രദശമാണിതെന്ന തിരിച്ചറിവിലാണ്  വളണ്ടിയർമാർ.  ആനയാംകുന്ന്, മാവൂർ, ചേന്ദമംഗലൂർ, നീലേശ്വരം, കുറ്റിക്കാട്ടൂർ , നായർ കുഴി, ആർ ഇ സി. തുടങ്ങിയ യൂണിറ്റുകളിലെ വളണ്ടിയർ  പ്രതിനിധികൾ,  എൻ  എസ്  എസ്   
പി എ സി മെമ്പറും  ക്ലസ്റ്റർ കൺവീനറുമായ  മിനി. എ പി , പ്രോഗ്രാം ഓഫിസർമാരായ കമറുദ്ദീൻ, സില്ലി ബി.കൃഷ്ണൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.. ഊരിലേക്കുള്ള  ഈ  യാത്ര, കബനീ നദിയുടെ  മറ്റൊരു   മുഖം  ഇവയൊക്കെ  വേറിട്ട  അനുഭവമായി  എന്ന്  വളണ്ടിയർമാർ അഭിപ്രായപ്പെട്ടു
Don't Miss
© all rights reserved and made with by pkv24live