Peruvayal News

Peruvayal News

രാഹുൽഗാന്ധി വ്യാഴാഴ്ച തിരുവമ്പാടിയിൽ

രാഹുൽഗാന്ധി വ്യാഴാഴ്ച തിരുവമ്പാടിയിൽ

കോഴിക്കോട്: എ.ഐ.സി.സി. മുൻ അധ്യക്ഷൻ രാഹുൽഗാന്ധി 29-ന് തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്ന് പരിപാടികളിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ്ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തും.

മൂന്നുമണിക്ക് എം.പി.യുടെ ഓഫീസ് മുക്കം കാരശ്ശേരിയിൽ ഉദ്ഘാടനം ചെയ്യും.

3.30-ന് പ്രളയദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ കാരശ്ശേരി ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് അറിയിച്ചു.


Don't Miss
© all rights reserved and made with by pkv24live