സൗജന്യ ഇലക്ട്രിക്കൽ റിപ്പയറിംങ്ങ് ക്യാമ്പ് നടത്തി
പെരുമണ്ണ
അറത്തിൽപറമ്പ
എ.എം.എൽ.പി സ്കൂളും വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ
ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഇലക്ട്രിക്കൽ റിപ്പയറിംങ്ങ് ക്യാമ്പ് അറത്തിൽപറമ്പ സ്കൂളിൽ നടന്നു. പരിപാടി പെരുമണ്ണ
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി കരിയാട്ട് ഉദ്ഘാടനം ചെയ്തു.പോളിടെക്നിക് പ്രിൻസിപ്പാൾ പി.രാജീവൻ അധ്യക്ഷത വഹിച്ചു.പെരുമണ്ണ
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എ.ശോഭനകുമാരി, വാർഡ് മെമ്പർമാരായ മുതുവന നളിനി, ബീനാ കോട്ടായി, ദിനേശ് പെരുമണ്ണ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി ഷീജ ടീച്ചർ സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ ഐ.സൽമാൻ നന്ദിയും പറഞ്ഞു. പോളിടെക്നിക് കോളെജിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ 12 അധ്യാപകരും 28 വിദ്യാർത്ഥികളും പ്രളയം കാരണം
കേട്പാടുകൾ സംഭവിച്ച മോട്ടോർ, മിക്സി, ഫാൻ, വാഷിംങ്ങ് മിഷീൻ തുടങ്ങിയ 65 ഉപകരണങ്ങൾ റിപ്പയർ ചെയ്തു.ദുരിതബാധിതർക്ക് വലിയ സഹായകരമായി മാറിയ ക്യാമ്പിന് പി.ടി എ അംഗങ്ങളും,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും, അധ്യാപകരും നേതൃത്വം നൽകി.
