ബിഡികെ രക്തദാന ക്യാബിൽ ജീവരക്തം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മാതൃകയായി
രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി വടകര ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ്. കോളജിൽ വിദ്യാർത്ഥികളുടെ രക്തദാന ക്യാബിൽ ഇന്ന് നിരവധി വ്യദ്യാർത്ഥികൾ പങ്കെടുത്തു.
ബ്ലഡ് ഡോണേർസ് കേരള(BDK) കോഴിക്കോട് വടകരയുടെയും തലശ്ശേരി ഗവ.ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ കോളജ് എൻ.എസ് .എസ് യുനിറ്റാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കോളജ് പ്രിൻസിപ്പൽ സുകേഷ് ഉദ്ഘാടനം ചെയ്തു ബി.ഡി.കെ പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു .ഡോ. തസ്നീം ,ഹസ്സൻ ,ഷാജി ,, വിജയൻ ,വളണ്ടിയർ ക്യാപ്റ്റൻ ജുനൈദ് എന്നിവർ ആശംസകളർപ്പിച്ചു . എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അൻസൽ പി സ്വാഗതവും വളണ്ടിയർ ലീഡർ സൂര്യ നന്ദിയും പറഞ്ഞു.
