അറസ്റ്റിനെതിരെ ചിദംബരത്തിന്റെ അപ്പീല്‍ ഇന്ന് സുപ്രീംകോടതിയിൽ
ഐ.എൻ.എക്സ്. മീഡിയ ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ,അഴിമതികേസുകളിൽ മുൻ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മുൻകൂർ ജാമ്യപേക്ഷയിലുള്ള അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹർജി. അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത തന്നെ തിങ്കളാഴ്ചവരെ കസ്റ്റഡിയിൽവിട്ട വിചാരണ കോടതി നടപടിക്കെതിരെയും ചിദംബരം നൽകിയ പുതിയ ഹർജിയും കോടതിയുടെ പരിഗണനക്ക് വരും. ജസ്റ്റിസുമാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാകും ഈ ഹർജി പരിഗണിക്കുക.

