Peruvayal News

Peruvayal News

വയറിളക്കം, മറ്റ് ജലജന്യ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

വയറിളക്കം, മറ്റ് ജലജന്യ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


പാലക്കാട്: കനത്ത മഴയിലും പ്രളയത്തിലും കുടിവെള്ള സ്രോതസുകളും പരിസരവും മലിനമായ സാഹചര്യത്തില്‍ വയറിളക്കം, മറ്റ് ജലജന്യ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലം, ആഹാരം എന്നിവയിലൂടെയാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കുന്നതിലൂടെ വയറിളക്ക രോഗങ്ങള്‍ തടയാം. വയറിളക്കം പിടിപ്പെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സയിലൂടെ രോഗം ഗുരുതരമാവാതെ ശ്രദ്ധിക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്  എന്നിവ ഉപയോഗിക്കാം.  
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1) തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക. 2) പച്ചവെള്ളം, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ത്തു ഉപയോഗിക്കരുത്. 3) ആഹാരത്തിന് മുമ്പും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച്  കൈകള്‍ വൃത്തിയാക്കുക. 4) പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക. 5) ആഹാര സാധനങ്ങള്‍ ഈച്ച കയറാതെ അടച്ച സൂക്ഷിക്കുക. ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. 6) ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ ഉറപ്പാക്കണം.
Don't Miss
© all rights reserved and made with by pkv24live