ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും: ട്വീറ്റ് മലയാളത്തില്‍
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ആഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് മോദി മലയാളത്തിൽ ട്വീറ്റ് ചെയ്തു.
ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് രാഷ്ട്രപതി ആശംസ നേർന്നു.

