ശ്രീനാരായണ കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് വടകരയുടെയും ആഭിമുഖ്യത്തിൽ തലശ്ശേരി ഗവ.ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി.
വടകര:വടകര കീഴൽ ശ്രീനാരായണ കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് വടകരയുടെയും ആഭിമുഖ്യത്തിൽ തലശ്ശേരി ഗവ.ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ ഡോ.കെ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു .പ്രൊഫ.എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു ബ്ലഡ് ഡോണേർസ് കേരള താലൂക്ക് പ്രസിഡണ്ട് വത്സരാജ് മണലാട്ട് ,സെക്രട്ടറി അൻസാർ ചേരാപുരം ,കോഡിനേറ്റർ ഹസ്സൻ തോടന്നൂർ ,പ്രൊഫ.രത്നാകരൻ എന്നിവർ ആശംസകളർപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിധിൻ സ്വാഗതവും എൻ.എസ്.എസ് സെക്രട്ടറി രോഹിത്ത് നന്ദിയും പറഞ്ഞു.കോളജിലെ രക്തദാതാക്കളുടെ ഡാറ്റ ഉൾപ്പെടുത്തിയ വെബ് സൈറ്റും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ കോഴിക്കോട് വടകര ക്കും ,ഗവ.ആശുപത്രി തലശ്ശേരി രക്തബാങ്കിനും വെബ് സൈറ്റ് നിർമിച്ച മുനവറിനും പ്രിൻസിപ്പൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

