ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. ഇതില്‍ പ്രധാനമാണ് ഗ്രീന്‍ ടീ. ആകെ ആരോഗ്യത്തിന് തന്നെ നല്ലതാണ് ഗ്രീന്‍ ടീ. അതോടൊപ്പം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. ദിവസത്തില്‍ രണ്ട് കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നത് വണ്ണം കുറയാനും, ബുദ്ധിയുടെ സുഗമമമായ പ്രവര്‍ത്തനത്തിനും പ്രമേഹത്തെ പ്രതിരോധിക്കാനുമെല്ലാം സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൊളസ്ട്രോള്‍ ഉള്ളവര്‍ കഴിക്കേണ്ട മറ്റൊരു ചായ, കട്ടന്‍ചായയാണ്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ കട്ടന്‍ചായ സഹായിക്കുന്നു.

