കുന്ദമംഗലം ബ്ലോക്ക് ഉപതെരഞ്ഞെടുപ്പിൽ യു. ഡി.എഫി ന് ഉജ്ജ്വല ജയം
പെരുവയൽ :രമ്യ ഹരിദാസ് ആലത്തൂരിൽ മത്സരിച്ച് എം.പിയായ ഒഴിവിലേക്ക് നടന്ന പുവ്വാട്ടുപറമ്പ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നസീബ റായ് 905 വോട്ടുകൾക്ക് എൽ.ഡി.എഫിലെ കെ.ദീപയെ പരാജയപ്പെടുത്തി .
ആകെ പോൾ ചെയ്ത 9799 വോട്ടുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നസീബ റായിക്ക് 4794 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ദീപക്ക് 3889 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി ജയക്ക് 995 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥി നസീബക്ക് 121 വോട്ടും ലഭിച്ചു.
ബ്ലോക്ക് ഡിവിഷനിലേക്ക് ഒഴിവ് വന്ന സീറ്റിലേക്ക് ഇന്നലെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് .യു.ഡി.എഫ് ഭരിക്കുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ യു.ഡി.എഫി ന് 10 ഉം എൽ.ഡി.എഫിന് 9 ഉം അംഗങ്ങളായി .

