അപകട ഭീഷണി ഉയര്‍ത്തിയ റോഡിലെ കുഴികള്‍ മൈത്രി വെട്ടുപാറയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രീറ്റ് ചെയ്ത് അടച്ചു
എടവണ്ണപ്പാറ അരീക്കോട് റോഡില്‍ ചീക്കോട് ജംഗ്ഷന് സമീപവും വെട്ടുപാറ അങ്ങാടിയിലും അപകട ഭീഷണി ഉയര്‍ത്തിയ റോഡിലെ കുഴികള്‍ മൈത്രി വെട്ടുപാറയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രീറ്റ് ചെയ്ത് അടച്ചു. ചീക്കോട് റോഡ് ജംഗ്ഷനില്‍ അപകട സാധ്യതയുള്ള കുഴികളെ കുറിച്ച് എടവണ്ണപ്പാറ ശബ്ദങ്ങള്‍ വാട്സപ്പ് ഗ്രൂപ്പിലെ ചര്‍ച്ച ശ്രദ്ധയില്‍ പെട്ട മൈത്രി പ്രവര്‍ത്തകർ പരിഹാരവുമായി രംഗത്തെത്തുകയായിരുന്നു.






