ആവേശത്തേരിലേറി കൊട്ടിക്കലാശം:
ഉപ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച
പെരുവയൽ : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടു പറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും, രമ്യ ഹരിദാസ് എം.പി യായി ആലത്തൂരിൽ നിന്നും വിജയിച്ചപ്പോൾ ഒഴിവ് വന്ന ഡിവിഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് .ഇന്ന് നിശബ്ദ പ്രചരണം നടക്കും .
ഇന്നലെ പുവ്വാട്ടു പറമ്പ ,പെരിങ്ങൊളം ,പെരുവയൽ ,കായലം എന്നിവിടങ്ങളിൽ കൊട്ടിക്കലാശം നടന്നു. യു.ഡി.എഫ് ,എൽ.ഡി.എഫ് ,ബി .ജെ.പി പ്രവർത്തകർ പ്രകടനം നടത്തി .
പുവ്വാട്ടുപറമ്പിൽ നടന്ന യു.ഡി.എഫ് പ്രകടനത്തിന് എ.ടി ബഷീർ ,എം.സി സൈനുദ്ധീൻ ,മുളയത്ത് മുഹമ്മദ് ഹാജി ,പി.കെ ശറഫുദ്ധീൻ ,ധനീഷ് ലാൽ ,അഡ്വ.ഷമീം പക്സാൻ ,കെ .പി .പി മുസ്തഫ ,എ.എം അബ്ദുല്ലക്കോയ , ബാസിത് , യാസർ അറഫാത്ത്, നേതൃത്വം നൽകി.,
പെരുവയലിൽ എൻ.അബൂബക്കർ, രവികുമാർ പനോളി ,ഉനൈസ് പെരുവയൽ ,അൻസാർ പെരുവയൽ ,കെ.കെ ആബിദ് ,എൻ.ടി ഹംസ നേതൃത്വം നൽകി .
കായലം പള്ളിത്താഴത്ത് മുജീബ് റഹ്മാൻ ഇടക്കണ്ടി ,കെ.എം ഷാഫി ,ഇ.സി മുഹമ്മദ് ,സുബിത തോട്ടാഞ്ചേരി ,മുഹമ്മദ് കോയ കായലം ,വി.എം കമ്മദ് ' ഹാജി ,സിദ്ധീഖ് എറവശ്ശേരി ,പ്രദീപ് കുമാർ ,കുഞ്ഞിമുഹമ്മദ് ,അബ്ദുറഹ്മാൻ നേതൃത്വം നൽകി .


