Peruvayal News

Peruvayal News

മദ്യത്തിനും മയക്കുമരുന്നിനും എതിരായി രൂപീകരിച്ച ജനകീയ കൂട്ടായ്മ


മദ്യത്തിനും മയക്കുമരുന്നിനും എതിരായി രൂപീകരിച്ച ജനകീയ കൂട്ടായ്മ


കൊടുവള്ളി
 REC റോഡിൽ പെറ്റമ്മൽ പ്രദേശത്ത്  മദ്യത്തിനും മയക്കുമരുന്നിനും എതിരായി രൂപീകരിച്ച ജനകീയ കൂട്ടായ്മ
 പ്രഥമ യോഗം ഇന്ന് രാവിലെ 10 മണിക്ക് താഴെ റോഡിൽ വെച്ച് ചേരുകയും മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ കർശനമായി നിയമനടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.



കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ  ശ്രീ ചന്ദ്രമോഹനൻ യോഗം ഉദ്ഘാടനം ചെയ്തു റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി റഹീം അധ്യക്ഷനായിരുന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ   ശിവദാസൻ. സ്കൂൾ പ്രിൻസിപ്പൽ റഹീം മാസ്റ്റർ  പി ടി എ പ്രസിഡന്റ്  കുണ്ടുങ്ങര മുഹമ്മദ്  കെ കെ കാദർ സികെ ജലീൽ എന്നിവർ പ്രസംഗിച്ചു  നിസാം എൻ കെ നന്ദി പ്രകാശിപ്പിച്ചു ശേഷം നടന്ന പ്രധിഷേധ പ്രകടനത്തിൽ  പ്രദേശവാസികളെല്ലാവരും പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live