ജന മനസ് യു.ഡി.എഫിനൊപ്പം : രമ്യ ഹരിദാസ് എം.പി
പെരുവയൽ: ജനമനസ് എപ്പോഴും യു.ഡി.എഫി നൊപ്പമാണെന്നും എൽ .ഡി .എഫിനോടുള്ള വെറുപ്പ് യു.ഡി.എഫ് ഭൂരിപക്ഷത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും ആലത്തൂർ എം.പി കുമാരി രമ്യ ഹരിദാസ് .
കുന്ദമംഗലം ബ്ലോക്ക് പുവ്വാട്ടുപറമ്പ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പെരുവലിൽ സംഘടിപ്പിച്ച യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ആലത്തൂരിൽ തന്റെ ഭൂരിപക്ഷത്തിന് കാരണം സി.പി.എം നേതാക്കൾ തനിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളാണെന്നും തെറ്റ് തിരുത്താത്തിടത്തോളം കാലം എൽ.ഡി. എഫ് പരാജയം ആവർത്തിച്ചു കൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു. ടി പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.സിദ്ധീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി .മൊയ്തീൻ മാസ്റ്റർ ,കെ മൂസ മൗലവി ,ദിനേശ് പെരുമണ്ണ സി.എം സദാശിവൻ ,എം.സി സൈനുദ്ധീൻ ,രവികുമാർ പനോളി ,എൻ അബൂബക്കർ , , മുജീബ് റഹ്മാൻ ഇടക്കണ്ടി,ഉനൈസ് പെരുവയൽ ,കെ കെ ആബിദ് ,വിനോദ് എളവന, ജിജിത് കുമാർ ,സ്ഥാനാർത്ഥി നസീബാ റായ് സംസാരിച്ചു.

