ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ പുതിയ ഗവർണർ
ന്യൂഡൽഹി: കേരളത്തിന് പുതിയ ഗവർണർ. പി.സാദാശിവത്തിന് പകരമായി മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണർ സ്ഥാനത്ത് നിയമിച്ചതായി രാഷ്ട്രപതി ഉത്തരവിറക്കി.
ഉത്തർപ്രദേശ് സ്വദേശിയായ ആരിഫ് വ്യോമയാനം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.കോൺഗ്രസ്, ജനതാദൾ, ബഹുജൻ സമാജ് വാദി പാർട്ടികളിൽ പ്രവർത്തിച്ചിട്ടുള്ള ആരിഫ് മുഹമ്മദ് ഖാൻ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ്.
നിലവിൽ ഹിമാചൽ ഗവർണറായ കൽരാജ് മിശ്ര രാജസ്ഥാൻ ഗവർണറാവും. ഭഗത് സിങ് കോഷ്യാരി മഹാരാഷ്ട്ര ഗവർണറാവും.ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹിമാചൽ ഗവർണർ. തമിഴിസൈ സൗന്ദർരാജനെ തെലങ്കാന ഗവർണറായും നിയമിച്ചു.



