Peruvayal News

Peruvayal News

കിഴിശ്ശേരി ടൗൺ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി സ്വപ്ന പദ്ധതി സാക്ഷാത്ക്കരിച്ചു.

കിഴിശ്ശേരി ടൗൺ മുസ്ലീം യൂത്ത് ലീഗ്  കമ്മിറ്റി സ്വപ്ന പദ്ധതി സാക്ഷാത്ക്കരിച്ചു.


ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു


കിഴിശ്ശേരി :കിഴിശ്ശേരി ടൗൺ മുസ്ലീം യൂത്ത് ലീഗ്  കമ്മിറ്റി സ്വപ്ന പദ്ധതി സാക്ഷാത്ക്കരിച്ചു.  കിഴിശ്ശേരി ആലിൻ ചുവട് ടീച്ചർ പടിയിൽ ആണ് റോഡിന്റെ ഇരുവശത്തുമായി രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടത്.ഇതിൽ ഒന്ന് ചന്ദ്രിക മുൻ പത്രാധിപരായിരുന്ന റഹീംമേച്ചേരിയുടെ പേരിലും രണ്ടാമത്തേത് പ്രദേശ വാസിയും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന  എം കെ ബാവ സാഹിബിന്റെ പേരിലുമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പ്രദേശ വാസികളും നാട്ടുകാരും തിങ്ങി നിറഞ്ഞ പരിപാടിയിൽ ഇരു ബസ്സ്റ്റോപ്പുകളുടെയും ഉദ്ഘാടനം ഏറനാട് എം.എൽ. എ ,പികെ ബഷീർ സാഹിബ് നിർവ്വഹിച്ചു., കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തിൽ ബാപ്പു സാഹിബ്,എംസി ബാപ്പുട്ടി ,മുസ്ലീം ലീഗിന്റെയും യൂത്ത് ലീഗിന്റെ പഞ്ചായത്ത് തല നേതാക്കൾ, നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു .
Don't Miss
© all rights reserved and made with by pkv24live