സമസത്വ സുന്ദരമീ ഓണം എന്ന സന്ദേശവുമായി സേവാസമിതി പെരുവയൽ.
സേവാസമിതി പെരുവയൽ ഇത്തവണത്തെ ഓണാഘോപരിപാടികൾ.
സമസത്വ സുന്ദരമീ ഓണം എന്ന സന്ദേശവുമായി സേവാസമിതി പെരുവയൽ ഇത്തവണത്തെ ഓണാഘോപരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. സേവാ സമിതി ജനറൽ സെക്രട്ടറി ഗിരീഷ് പെരുവയൽ സ്വാഗതം ആശംസിച്ച് വർക്കിംഗ് പ്രസിഡന്റ് ജനാർദനക്കുറുപ്പ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഹുമാനപെട്ട ജ: മുസ മൗലവി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു തുടർന്ന് N അബൂബക്കർ, റഹീം പുവ്വാട്ട് പറമ്പ്, രവികുമാർ പനോളി, സുബിത തോട്ടാഞ്ചേരി, CT സുകുമാരൻ, GR വാരിയർ, ബിജു എം പി, സതീഷ് മലപ്രം, റോക്കച്ചൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഓണസദ്യക്കും വിവിധ കലാപരിപാടികൾക്കും ശേഷം ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.