സംഘാടക സമിതി രൂപീകരിച്ചു:
മൂന്നാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി (ചെയര്‍മാന്‍), കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് (വൈസ്‌ചെയര്‍മാന്‍),
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് വി പുരുഷോത്തമന്‍ (ജനറല്‍ കണ്‍വീനര്‍), എസ് ഐ ടി ടി ടി ആര്‍ ജോയിന്റ്. ഡയരക്ടര്‍ എന്‍ കെ രാജന്‍ (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മേള നടത്തും.

