ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം.
സപ്തംബര്‍ ആറ് മുതല്‍ 14 വരെ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. സ്‌കൂള്‍, കോളേജ് കലോത്സവങ്ങളിലെ വിവിധ മത്സര വിജയികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ ആറിനകം ഡിടിപിസി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍. 0497 2706336, 2760255.

