Peruvayal News

Peruvayal News

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ പത്തോളജിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്, കമ്പ്യൂട്ടർ ആൻഡ് സെക്ഷൻ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ പത്തോളജിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്, കമ്പ്യൂട്ടർ ആൻഡ് സെക്ഷൻ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.എസ്.സി. സൈക്കോളജിയും നാല് വർഷത്തെ റിസർച്ചിൽ നാല് വർഷത്തെ പരിചയവും വേണം. ന്യൂട്രീഷനിസ്റ്റ് തസ്തികയിൽ എം.എസ്.സി ഫുഡ് ആന്റ് ന്യൂട്രീഷനാണ് യോഗ്യത. ബി.എസ്.സി ഹോം സയൻസും കമ്പ്യൂട്ടറും സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തുള്ള പരിചയവും റിസർച്ച് പരിചയവും അഭികാമ്യം. ബിരുദവും സർവ്വേ പ്രോജക്ടുകളിൽ ഡേറ്റാ എൻട്രി പരിചയവുമാണ് യോഗ്യത. സോഷ്യൽ വർക്കർക്ക് എം.എസ്.ഡബ്ല്യൂവും പ്രോജക്ടുകളിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ആറ് മാസമാണ് കരാർ കാലാവധി. താത്പര്യമുള്ളവർ ആറിന് രാവിലെ 10.30ന് ജനനത്തീയതി, ജാതി, യോഗ്യത, മുൻപരിചയം, വിലാസം എന്നിവയുടെ അസലും ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Don't Miss
© all rights reserved and made with by pkv24live