ഫോക്കസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ജുബൈൽ : ജുബൈൽ ജനറൽ ഹോസ്പിറ്റലിൽ ഫോക്കസ് സൗദി ജുബൈൽ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .ഓഗസ്റ്റ് 31 ശനിയാഴ്ച രാവിലെ പത്തുമണി മുതൽ വൈകുന്നേരം മൂന്നു മണി വരെ നടന്ന ക്യാമ്പിൽ ജുബൈലിലെ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അഷ്‌റഫ് മുവ്വാറ്റുപുഴ ,ജിനേഷ് മേനോത് , സുഹൈൽ ,റോബിൻ സലാഹുദ്ധീൻ , അമീൻ ,അജ്മൽ താഹ കോയ തുടങ്ങിയവർ സംബന്ധിച്ചു .
മനുഷ്യ ജീവിതങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഒരു തുള്ളി രക്തം നല്‍കി സഹായിക്കുക എന്ന ജീവിതത്തിലെ മഹത്തരമായതും, സ്‌നേഹം നിറഞ്ഞതുമായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ജുബൈലിലെ നിരവധി പേർ ക്യാമ്പില്‍ പങ്കാളികളായി
ഫോക്കസ് സൗദി ജുബൈൽ സിഇഒ ഷഫീഖ് ,സി ഒ ഒ ഷുക്കൂർ മൂസ ,റിയാസ് പാലക്കാട് ,ആബിദ് ,ഫൈസൽ പുത്തലത് ,ഷബീർ പാലത്തു ,ഹാരിസ് പി ,അജ്‌മൽ സാബു ,ജമാൽ കൊടുവള്ളി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി

