സർക്കാർ ധനസഹായത്തോടെ
മൈത്രി വെട്ടുപാറ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം
വെട്ടുപാറ:
സർക്കാർ ധനസഹായത്തോടെ വെട്ടുപാറ തടായിൽ ലീല, സുബ്രൻ ദമ്പതികൾക്ക് മൈത്രി വെട്ടുപാറ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഗ്രാമ വികസന വകുപ്പ് മലപ്പുറം ജില്ലാ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ രാകേഷ്. ഇ.ടി നിർവഹിച്ചു.
വാഴക്കാട് പോലീസ് സ്റ്റേഷൻ സി ഐ കുഞ്ഞിമോയിൻ കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു.
കെ വി അസീസ് അധ്യക്ഷനായിരുന്നു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ജാൻസി, ചീക്കോട് പഞ്ചായത്ത് വി ഇ ഒ ശിഹാബ്, നെഹ്‌റു യുവ കേന്ദ്ര അരീക്കോട് ബ്ലോക്ക് കോഡിനേറ്റർ അർഷാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മൈത്രി പ്രവാസി ചാരിറ്റി പ്രസിഡന്റ് സൽമാൻ കെ സി, സെക്രട്ടറി ഗഫൂർ കല്ലട, കോഡിനേറ്റർ നൗഷാദ് പി കെ, ജലീൽ വി ടി, അസീസ്, ജാബിർ, നൗഷാദ് മോൻ, ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.
സി സി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും, ജാഫർ ഷെരീഫ് നന്ദിയും പറഞ്ഞു.


