റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി
പൂവാട്ടുപറമ്പ്: ആനക്കുഴിക്കര വാർഡ് 13 ൽ ഒന്നാം ബൂത്തിൽ (മാണിയമ്പലം മദ്രസ കെട്ടിടം ) 4.50ന് പ്രിസൈഡിംഗ് ഓഫീസർ വാതിൽ അടച്ച് പോളിംഗ് അവസാനിപ്പിച്ചതിനാൽ 3 പേർക്ക് വോട്ട് ചെയ്യാനായില്ല കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവ്വാട്ടു പറമ്പ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ.ആനക്കുഴിക്കര മാണിയമ്പലത്ത് മദ്രസയിലാണ് ഇ സംഭവം. വോട്ട് ചെയ്യാൻ 4.50 ന് എത്തിയ ഒരു സ്ത്രീയെ ആദ്യം പ്രിസൈഡിംഗ് ഓഫീസർ മടക്കി അയച്ചു. ഡോർ ക്ലോസ് ചെയ്തു പോളിംഗ് നിർത്തി എന്നാണ് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞത് തുടർന്ന് 4.55 എത്തിയ രണ്ട് വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ പ്രിസൈഡിംഗ് ഓഫീസർ 4. 55 ന് പോളിംഗ് മെഷീൻ ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്. വോട്ട് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളും നാട്ടുകാരും പ്രതിഷേധവുമായെത്തി, കാരണം തിരക്കിയതിൽ രാവിലെ 6.45 ന് പോളിംഗ് തുടങ്ങിയതിനാലാണ് 4.45 ന് പോളിംഗ് നിർത്തിയത് എന്ന് പോളിംഗ് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞത്. ഇത് കേട്ട നാട്ടുകാർ പ്രശ്നമാക്കിയതിൽ പോലീസ് സന്നാഹമായെത്തി. ഉടൻ തന്നെ കുന്ദമംഗലത്ത് നിന്ന് റിട്ടേണിംഗ് ഓഫീസർ എത്തി 3 വോട്ടർമാരിൽ നിന്നും പരാതി സ്വീകരിച്ചു. പരാതി ഇന്ന് തന്നെ കലക്ടർക്ക് ഫോർവേർഡ് ചെയ്യാമെന്ന് റിട്ടേണിംഗ് ഓഫീസർ ഉറപ്പ് നൽകിയതിനാൽ ജനങ്ങൾ പിരിഞ്ഞു പോയി .

