പാവപ്പെട്ട രോഗിക്ക്
കോൺഗ്രസ്സ് സേവാദൾ വീൽ ചെയർ നൽകി
പാവപ്പെട്ട രോഗിക്ക് വീൽ ചെയർ നൽകി
പൂവ്വാട്ടുപറമ്പ്: പെരുവയൽ ഗ്രാമ പഞ്ചായത്തിലെ 13ാം വാർഡിലെ ഈരൻചേമ്പ് പ്രദേശത്തിലെ പാവപ്പെട്ട രോഗിക്ക് കോൺഗ്രസ്സ് സേവാദൾ വീൽ ചെയർ നൽകി. വീൽ ചെയർ നൽകുന്ന ചടങ്ങ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ, തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീബറായ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കോൺഗ്രസ്സ് സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷമീം പക്സാൻ അദ്ധ്യക്ഷം വഹിച്ചു. സേവാദൾ ഭാരവാഹികളായ സുന്ദരൻ, ബിനീഷ് പ്രസാദ്, ഷമീർ പരപ്പാറ, എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ്സ് നേതാക്കളായ അബ്ദുൽ നാസർഖാൻ, ജയാനന്ദൻ, മനീഷ്.എം , രവി, മുഹമ്മദ് കോയ തുടങ്ങിയവരും മുസ്ലീംലീഗ് നേതാക്കളായ ഉസ്മാൻ , സമദ് എന്നിവരും പങ്കെടുത്തു.


